മലയാളത്തില്‍ ജൂലൈയില്‍ തിയേറ്ററുകളിലേക്കെത്തുന്ന രണ്ട് സിനിമകളാണ് നീലിയും ഓട്ടര്‍ഷയും, രണ്ടു സിനിമകളും നായികാപ്രാധാന്യമുള്ളവയാണെന്ന പ്രത്യേകതയുമുണ്ട്. രണ്ട് സിനിമകള്‍ക്കും സാമ്യമൊന്നുമില്ല, നീലി ഹൊറര്‍ കോമഡി ചിത്രവും, ഓട്ടോറിക്ഷ റിയലിസ്റ്റിക് ഡ്രാമയുമാണ്.
നീലിയില്‍ മമ്ത മോഹന്‍ദാസ് ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്,സംവിധായകന് അല്‍ത്താഫ് റഹ്മാന് ആണ്.
ഓട്ടര്‍ഷ എന്ന ചിത്രത്തില്‍ നായിക അനുശ്രീ ഓട്ടോ ഡ്രൈവറാണ്. സംവിധായകന് സുജിത് വാസുദേവ് സിനിമയെ പറ്റി പറഞ്ഞത്, അനുശ്രീയുടെ കഥാപാത്രത്തിലൂടെയാണ് സിനിമ മുമ്പോട്ട് പോകുന്നതെങ്കിലും ചിത്രം താരത്തിന്റെ ഓട്ടോറിക്ഷയില്‍ കയറുന്ന സാധാരണക്കാരുടെ കഥയാണ് പറയുന്നത്. സാധാരണ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന തമാശകളും സീരിയസ് കാര്യങ്ങളുമെല്ലാം സിനിമയിലുണ്ട്.