ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം മോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് ഫഹദ് ഫാസിലിനേയും ഭാര്യ നസ്രിയയേയും സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നസ്രിയ വിവാഹത്തിനുശേഷമുള്ള ഇടവേള കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചെത്തിയതു മുതല്‍ അവര്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു. ഏറ്റവും പുതിയതായി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ സിനിമയിലെ നായികാവേഷത്തെ ഇതുവരെയും തിരഞ്ഞെടുത്തിട്ടില്ല. ഒരു ഷെഡ്യൂള്‍ കൂടിയാണ് ചിത്രത്തിന് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെ നടിമാരൊന്നും സിനിമയില്‍ ഇല്ല. ഇനി നസ്രിയ എന്നല്ല ഒരു നടിയേയും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുമില്ല.
അമല്‍ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ചിത്രത്തില്‍ പ്രീസ്റ്റിന്റെ വേഷത്തിലാണെത്തുന്നത്.