കൂടെ എന്ന അഞ്ജലി മേനോന് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നസ്രിയ അടുത്തതായി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം എത്തുന്നു.
ഫഹദ് ഫാസില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതാണിത്. നാല് വര്‍ഷത്തോളം തന്റെ കരിയര്‍ ഏതാണ്ട് പൂര്‍ണ്ണമായു ഉപേക്ഷിച്ച് വീട്ടില്‍ അടങ്ങിയിരിക്കുകയായിരുന്നു നസ്രിയ. തന്റെ അടുത്ത ചിത്രം ട്രാന്‍സില്‍ അവളുണ്ടാകുമെന്നും താരം പറഞ്ഞു.
ഫഹദിന്റെ പുതിയ ചിത്രം വരത്തനിലൂടെ നസ്രിയ നിര്‍മ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്. നടന്റെ വരാനിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റേയും നിര്‍മ്മാതാവ് നസ്രിയയാണ്.