നസ്രിയ മോളിവുഡിലേക്ക് തിരികെ എത്തുന്നത് വ്യത്യസ്ത റോളുകളിലാണ്. ഫഹദ് ഫാസിലുമായുള്ള കല്യാണത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോന്റെ പൃഥ്വിരാജ് മൂവിയിലൂടെ ആണ് തിരികെയെത്തുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അമല്‍ നീരദ് ഫഹദ് ഫാസില്‍ ചിത്രം നിര്‍മ്മിക്കുന്നതില്‍ നസ്രിയയുടെ പങ്കാളിത്തവുമുണ്ടെന്നാണ്. മാര്‍ച്ച് പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങി.
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തില്‍ സിനിമാറ്റോഗ്രാഫരായും ഫഹദിനൊപ്പം അമല്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
പുതിയ സിനിമ ഒറ്റ ഷെഡ്യൂളില്‍ തീര്‍ത്ത് ഇരുവരും ട്രാന്‍സിന്റെ വര്‍ക്കിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ലക്ഷ്മി നായികാവേഷത്തിലെത്തുമെന്നാണ് അറിയുന്നത്.