അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംവിധായകന് പ്രിയദര്‍ശന്റെ നേതൃത്വ്ത്തിലുള്ള വിധി നിര്ണ്ണായകസമിതിയാണ് പുരസ്കാരങ്ങള്‍ തീരുമാനിച്ചത്.
രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ്കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് നടി സുരഭി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.മോഹന്‍ലാലിന്റെ പുലിമുരുകന്,ജനതാഗാരേജ്,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയിലെ അഭിനയത്തിന് പ്രത്യേക ജൂറിപരാമര്ശവും ലഭിച്ചു.
പ്രാദേശിക സിനിമകള്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് കനത്ത മത്സരമാണ് നല്‍കുന്നതെന്ന് പ്രിയദര്‍ശനില്‍ നിന്നും റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് കേന്ദ്രവാര്‍ത്താ വിതരണമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
പുരസ്കാരങ്ങള്‍
മികച്ച ചിത്രം : കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം : മോഹന്‍ലാല്‍
നടി : സുരഭി (മിന്നാമിനുങ്ങ്)
നടന് : അക്ഷയ്കുമാര്‍ (രുസ്തം)
മികച്ച മലയാള ചിത്രം : മഹേഷിന്റെ പ്രതികാരം
മികച്ച തമിഴ് ചിത്രം : ജോക്കര്‍
ബാലതാരങ്ങള്‍ : ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
സംഘട്ടനം : പീറ്റര്‍ ഹെയ്ന്
ഗാനം : വൈരമുത്തു
ഓഡിയോഗ്രഫി : ജയദേവന് ചക്കട (കാട് പൂക്കുന്ന നേരം )
തിരക്കഥ : ശ്യാം പുഷ്ക്കരന്‍
സിനിമാസൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാക്രിട്ടിക്ക് അവാര്‍ഡ് ജി. ധനഞ്ജയന് സ്വന്തമാക്കി. സൗമ്യ സദാനന്ദന് ഒരുക്കിയ ചെമ്പൈ മൈ ഡിസ്കവറി ഓഫ് ലെജന്‍ഡ് ആണ് മികച്ച ഡോക്യുമെന്ററി. ഹം ചിത്ര് ബനാതേ ഹേ മികച്ച ആനിമേഷനും ആഭ മികച്ച ഹ്രസ്വ ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ഫാള്‍സ് ആണ് മികച്ച എഡ്യുക്കേഷണല്‍ ഫിലിം.