നാദിര്‍ഷയുടെ അടുത്ത കോമഡി ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഒരു പ്രൊജക്ട് മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയതായി നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവിനേയും തിരക്കഥയും ഇതുവരെ അന്തിമതീരുമാനമായിട്ടില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട്.
ബെന്നി പി നായരമ്പലം ഇപ്പോള്‍ നാദിര്‍ഷക്കൊപ്പം ഒരു തിരക്കഥാരചനയിലാണെന്ന് അദ്ദേഹം പറഞ്ഞു. നാദിര്‍ഷയുടെ മുമ്പത്തെ സിനിമകള്‍ പോലെതന്നെ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഇതും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്ലാ സംവിധായകരുടെയും ആഗ്രഹമാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സിനിമ എന്നത്. സിനിമയിലെ സബ്ജക്ട് ആണ് എന്റെ സിനിമകളിലെ ഹീറോ ഇപ്പോള്‍ തിരക്കഥ പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനു ശേഷം മാത്രമേ അഭിനേതാക്കളേയും മറ്റും തീരുമാനിക്കൂ. നാദിര്‍ഷ പറഞ്ഞു.
ബെന്നി പി നായരമ്പലം ഇപ്പോള്‍ മറ്റൊരു സിനിമയുടെ തിരക്കിലാണ്. അടുത്ത വര്‍ഷം തുടങ്ങുന്ന ലാല്‍ ജോസിന്റെ ആദ്യത്തെ മോഹന്‍ലാല്‍ സിനിമ. ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കോമഡി സബ്ജക്ട് ആയ സിനിമയില്‍ മോഹന്‍ലാല്‍ കോളേജ് പ്രൊഫസര്‍ ആയാണെത്തുന്നത്, ബെന്നി പറഞ്ഞു.