മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തിലെത്തുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമാവുകയാണ് കേരളപ്പിറവി ദിനത്തില്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1ന് ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ 40% ത്തോളം ഭാഗം കടലിലാണ് ചിത്രീകരണം. അഭിനേതാക്കളെ ഇനിയും തീരുമാനിക്കാനുണ്ട്. എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരങ്ങളും, ബോളിവുഡ് ഉള്‍പ്പെടെ, ചിത്രത്തിലുണ്ടാവും. ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയതേയുള്ളൂ. ആരൊക്കെ ഏതൊക്കെ വേഷങ്ങള്‍ ചെയ്യണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമെടുക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ 7മാസത്തോളം പ്രീപ്രൊഡക്ഷന്‍ ജോലികളും 8മാസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയും സിനിമയ്ക്കുവേണം. സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതാണ് ഇത്.
തമിഴ് സൂപ്പര്‍സ്റ്റാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ഒരു ചൈനീസ് താരത്തേയും അണിയറക്കാര്‍ തിരയുന്നു. ചിനാലി എന്ന ചൈനീസ് ബാലനെ അവതരിപ്പിക്കാനായാണ്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ പോര്‍ച്ചുഗീസ് കപ്പലില്‍ നിന്നും രക്ഷിച്ച് പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനായ മിലിറ്ററി ലെഫ്റ്റനന്റ് ആയിരുന്നു ചിനാലി. സിനിമയില്‍ പ്രധാന കഥാപാത്രമാണ് ചിനാലി, ബ്രിട്ടീഷ് താരങ്ങളും സിനിമയിലുണ്ടാകും. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.ചരിത്രമനുസരിച്ച് നാല് കുഞ്ഞാലിമരയ്ക്കാരുകളും 98വര്‍ഷം സാമൂതിരിക്കുവേണ്ടി സേവനമനുഷ്ഠിച്ചു. ഇതില്‍ അവസാന 12വര്‍ഷം കുഞാലിമരയ്ക്കാര്‍ നാലാമനായിരുന്നു. മലയാളത്തിലാണ് ചിത്രീകരിക്കുന്നതെങ്കിലും സിനിമ പാന്‍ ഇന്ത്യ ബേസിലായിരിക്കും നിര്‍മ്മിക്കുക.
പ്രിയദര്‍ശന്‍, സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനിയുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടി ദാമോദരന്‍ മാസ്റ്ററുമായും സിനിമയുടെ ത്രഡ് ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.