മറ്റൊരു കൂട്ടുകെട്ടും ഇതുവരെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റുകളെ ഭേദിച്ചിട്ടില്ല. പ്രിയദര്‍ശന്‍ അടുത്തതായി ഒരു മെഗാബഡ്ജറ്റ് ചിത്രത്തിന് കൈകോര്‍ക്കുന്നു. 16ാം നൂറ്റാണ്ടിലെ കുഞ്ഞാലിമരക്കാര്‍.
കഴിഞ്ഞവര്‍ഷം മോഹന്‍ലാലിനൊപ്പം സൂപ്പര്‍ഹിറ്റ് ആയ ചിത്രം ഒപ്പം ചെയ്തപ്പോള്‍ തന്നെ അടുത്തതായി ഒന്നിക്കുക ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള റിസര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുന്നു. പൂര്‍ത്തിയാക്കാന്‍ 10മാസമെങ്കിലുമെടുക്കും.
ആ കാലഘട്ടത്തെപറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതുവരെ ശേഖരിച്ചിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങളാണ്. ചരിത്രത്തെ പറ്റി ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
പോര്‍ച്ചുഗീസുകാരില്‍ നിന്നും തുറമുഖം സംരക്ഷിക്കാനായി നിയോഗിക്കപ്പെട്ട സാമൂതിരി രാജാവിന്റെ നാവികസേനാനിയായിരുന്നു കുഞ്ഞാലിമരക്കാര്‍. അക്കാലഘട്ടത്തില്‍ പ്രധാനമായും 4 കുഞ്ഞാലിമരക്കാര്‍മാരുണ്ടായിരുന്നു. ഇതുവരെയും ഇതില്‍ ഏതു കുഞ്ഞാലിമരക്കാരെ മോഹന്‍ലാല്‍ അവതരിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
ആ കാലത്തെ കുറേ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സിനിമ യാഥാര്‍ത്ഥ്യവും ഫിക്ഷനും കൂട്ടിച്ചേര്‍ത്തതായിരിക്കും.എല്ലാം ചിതറികിടക്കുന്നതായതിനാല്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്ത് നല്ലൊരു സ്റ്റോറിലൈന്‍ ഉണ്ടാക്കേണ്ടതുണ്ട്.മുമ്പ് പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയില്‍ ലാല്‍ പോലീസ് ട്രയിനറുടെ വേഷത്തിലെത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഈ വാര്‍ത്ത സംവിധായകന്‍ നിഷേധിച്ചു.പ്രിയദര്‍ശന്റെ അടുത്ത ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക നിമിര്‍ ആണ്.
മലയാളത്തില്‍ അടുത്ത പ്രിയദര്‍ശന്‍ ചിത്രം മോഹന്‍ലാല്‍ ചിത്രമായിരിക്കും.അതിനുമുമ്പായി ബോളിവുഡിലേക്ക് പോവുമെന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു.