മമ്മൂക്ക തെലുഗില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട് ഏതാണ്ട് 2 ദശാബ്ദങ്ങളായി. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമയാണിത്.സംവിധായകന്‍ മാഹി രാഘവ് ആണ് സിനിമ ഒരുക്കുന്നത്. അദ്ദേഹത്തിന്റെ ലോ ബഡ്ജറ്റ് തെലുഗ് കോമഡി സിനിമ ആനന്ദ് ബ്രഹ്മ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ആയിരുന്നു.
ജൂണില്‍ ചിത്രീകരണം തുടങ്ങുമെന്നാണറിയിച്ചിരിക്കുന്നത്. സംവിധായകന്‍ മമ്മൂട്ടി തന്നെ തന്റെ കഥാപാത്രത്തിന് തെലുഗിലും തമിഴിലും ഡബ്ബ് ചെയ്യുമെന്നറിയിച്ചിരിക്കുന്നത്. സിനിമ രണ്ട് ഭാഷകളിലായി ഒരുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. തെലുഗ് നേതാവിനെ കുറിച്ചുള്ള സിനിമയാണെങ്കിലും അദ്ദേഹത്തിന്റെ കഥ പൊതുസ്വഭാവമുള്ളതാണ്.സംവിധായകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
വിജയ് ചില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്തന്. മമ്മൂട്ടി ചിത്രത്തിലെ ടൈറ്റില്‍ വേഷത്തിലെത്തുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യയും നയന്‍താരയും ചിത്രത്തിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് സംവിധായകന്‍ പറഞ്ഞത് ഇതുവരെയും മറ്റ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ആരെയും കാസ്റ്റ് ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ ഡേറ്റും മറ്റുമനുസരിച്ച് മാത്രമേ ബാക്കി കാര്യങ്ങള്‍ മുമ്പോട്ട് പോകൂ എന്നാണ്. രാഷ്ട്രീയ വിഷയമായതിനാല്‍ തന്നെ ഒരുപാടു താരങ്ങള്‍ സിനിമയിലുണ്ടാകില്ല. എങ്കിലും തമിഴില്‍ നിന്നും ചിലരെ ഉള്‍പ്പെടുത്താന്‍ തീരുമാനമുണ്ട്.
ഇപ്പോള്‍ തന്നെ തെലുഗില്‍ നാലോളം ബയോപിക് ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട് - മഹാനടി, എന്‍ടിആര്‍, ഉയ്യലവാഡ നരസിംഹ റെഡ്ഡി, പുല്ലേല ഗോപിചന്ദ്, എന്നിങ്ങനെ. ഇതില്‍ മഹാനടി സൗത്ത് ഇന്ത്യന്‍ താരം സാവിത്രിയുടെ കഥയാണ്. സിനിമ മെയ് 9ന് തിയേറ്ററകളിലെത്തും. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷ്‌കുമാറാണെത്തുന്നത്. ചിത്രത്തില്‍ എംജിആറിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്.