മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന് ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ പാട്ടിലെ ചന്തുവെന്ന പ്രതിനായകവേഷത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഹരിഹരന്- രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഒരിക്കല്‍ കൂടി ചന്തുവാകുന്നു. പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചയിലാണെന്ന് ഫിലിംമേക്കര്‍ തന്നെ പ്രസിദ്ധീകരണത്തില്‍ എഴുതിയിരിക്കുന്നു.
ഹരിഹരന്, എംടിയുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാംമൂഴം സംവിധാനം ചെയ്യുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ആ ചിത്രം മഹാഭാരത എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങാനിരിക്കുകയാണ്.