മമ്മൂട്ടി പഴശ്ശിരാജയ്ക്കു ശേഷം വീണ്ടും ചരിത്രപുരുഷനായി അരങ്ങേറുന്നു. വീരയോദ്ധാവായ കുഞ്ഞാലിമരയ്ക്കാരെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കേരളപിറവി ദിനത്തില്‍ അണിയറക്കാര്‍ പുറത്തിറക്കി.മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ലാല്‍ കുഞ്ഞാലിമരയ്ക്കാറാകുന്നു എന്ന പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു.
ഓഗസ്റ്റ്‌സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ടിപിരാജീവും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്.
ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരങ്ങുന്നത്. കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. 1498ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധങ്ങളില്‍ നാവികസേനാത്തലവനായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍.
കുഞ്ഞാലിമരയ്ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചരിത്രപുരുഷന്മാരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച താരം എന്ന ബഹുമതി മമ്മൂട്ടിക്ക് സ്വന്തമാകും.വൈക്കം മുഹമ്മദ് ബഷീര്‍, പഴശ്ശിരാജ, ഡോ.അംബേദ്കര്‍, വടക്കന്‍പാട്ടിലെ ചന്തു തുടങ്ങി മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായിരുന്നു.
മാമാങ്കം എന്ന ചരിത്രപ്രധാനമുള്ള സിനിമയും മമ്മൂട്ടിയുടേതായി ഇറങ്ങുന്നുണ്ട്.സജീവ് പിള്ളയാണ് മാമാങ്കം എന്ന ബിഗ് ബഡ്ജറ്റ് ചിത്രമൊരുക്കുന്നത്.1979ല്‍ പുറത്തിറങ്ങിയ ്‌പ്രേംനസീര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഉപയോഗിക്കാന്‍ സമ്മതം തന്നതിന് സിനിമയുടെ അണിയറക്കാരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി സിനിമ പ്രഖ്യാപിച്ചത്.