ട്രയിലറായാലും സിനിമയായാലും മമ്മൂക്കയുടെ എന്‍ട്രി ഷോട്ട് പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കാനായി അണിയറക്കാര്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ അബ്രഹാമിന്റെ സന്തതികളുടെ അണിയറക്കാര്‍ക്ക് അത്തരത്തിലൊരു വിശ്വാസവുമില്ല എന്നുവേണം കരുതാന്‍. മമ്മൂക്ക ചിത്രത്തിന്റെ ട്രയിലറില്‍ മുഴുവന്‍ നല്ല ആര്‍ട്ടിസ്റ്റിക്ക് ഷോട്ടുകളാണുള്ളത്. മമ്മൂക്കയുടെ മുഖത്തിന് യാതൊരു പ്രസക്തിയും ട്രയിലറില്‍ കൊടുത്തിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഥാപാത്രം വളരെ പ്രാധാന്യവും നല്‍കിയിരിക്കുന്നു. സിനിമ പ്രതികാരം, ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്നാണ് ട്രയിലറില്‍ നിന്നും വ്യക്തമാവുന്നത്. കൊലയാളി ചില ആളുകളെ തേടിനടന്ന് കണ്ടുപിടിക്കുന്നതും കൊല ചെയ്യുന്നതുമൊക്കെയാണ് ട്രയിലറിലുള്ളത്.
മമ്മൂക്കയുടെ കഥാപാത്രം ഡെറിക്ക് അബ്രഹാം അയാളെ തിരയുകയാണ്. എന്നാല്‍ പോലീസുകാര്‍ ക്രൈം സീനുകളില്‍ നടത്തുന്ന അമ്പേഷണങ്ങളിലൊന്നും അബ്രഹാമിന്റെ സാന്നിധ്യമില്ല. സിനിമയിലെ മമ്മൂക്ക കഥാപാത്രത്തിന്റെ മതം സൂചിപ്പിക്കുന്ന തരത്തില്‍ കുരിശും മറ്റും കാണിക്കുന്നുണ്ട്.
കൊച്ചിയിലെ ഒരു മാളില്‍ ആണ് ട്രയിലര്‍ അവതരിപ്പിക്കാനുള്ള പരിപാടി സംഘടിപ്പിച്ചത്. മമ്മൂട്ടി, രഞ്ജി പണിക്കര്‍, മിഥുന്‍ മാനുവല്‍ തോമസ്, സംവിധായകന്‍ ഷാജി പാടൂര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. അന്‍സണ്‍ പോള്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.
ടിഎല്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 16ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
മമ്മൂക്കയുടെ പോലീസ് വേഷം അവസാനം ഉണ്ടായിരുന്നത് സ്ട്രീറ്റ്‌ലൈറ്റ് എന്ന സിനിമയിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം സന്തോഷ് ശിവന്റെ ചരിത്രസിനിമ 16ാംനൂറ്റാണ്ടിലെ നാവല്‍ ചീഫ് കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുള്ള സിനിമയിലാണ്. ബിലാല്‍ എന്ന തന്റെ ഹിറ്റ് സിനിമയുടെ രണ്ടാംഭാഗം, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് മറ്റു സിനിമകള്‍.