കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നാദിര്‍ഷ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന കാര്യം സ്ഥിരീകരിച്ചു.
മമ്മൂക്ക തന്റെ കരിയറില്‍ വിവിധ തരത്തിലുള്ള വേഷങ്ങള്‍ , സൂര്യമാനസത്തിലെ പുട്ടുറുമീസ് പൊന്തന്മാടയിലെയും മറ്റും , ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു പൊക്കം കുറഞ്ഞ കഥാപാത്രമായിട്ടായിരിക്കും മമ്മൂക്ക എത്തുക എന്നും നാദിര്‍ഷ പറഞ്ഞു.
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പ്രത്യേകതയുള്ള കഥാപാത്രത്തിനായി ഒരുപാടു കാര്യങ്ങള്‍ റെഡിയാക്കുന്നുണ്ടെന്ന് തിരക്കഥാകൃത്ത് പറഞ്ഞു. ബെന്നി ആദ്യമായല്ല് ഇത്തരം കഥാപാത്രങ്ങള്‍ ഒരുക്കുന്നത്. കുഞ്ഞിക്കൂനന്, ചാന്തുപൊട്ട് തുടങ്ങിയ ദിലീപ് ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെതായിരുന്നു. നാദിര്‍ഷയുടെ സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരുപാടു കോമഡിസീനുകളും ചിത്രത്തിലുണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും. തിരക്കഥ പൂര്ണ്ണമാക്കികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.