ഉണ്ട എന്ന ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസറാകുന്നു. സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ആദ്യ ചിത്രം അനുരാഗകരിക്കിന്‍ വെള്ളം ബിജു മേനോന്‍, ആസിഫ് അലി, രജിഷ വിജയന്‍,ആശ ശരത് എന്നിവര്‍ അഭിനയിച്ച ചിത്രം സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരപട്ടികയില്‍ സ്ഥാനം നേടിയിരുന്നു.
നടന്‍ നിവിന്‍ പോളി പുതിയ ചിത്രം ഉണ്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. കേരളത്തിനു പുറത്തുള്ള ലൊക്കേഷനുകളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെമിനി സ്റ്റുഡിയോസ് മൂവി മില്ലുമായി ചേര്‍ന്ന സിനിമ നിര്‍മ്മിക്കും.