സെവന്‍ത്ത് ഡേ ഫെയിം ശ്യാധര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഒടുവില്‍ പേരിട്ടു.
കഴിഞ്ഞ ശനിയാഴ്ച മമ്മൂട്ടി തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പേരും പ്രഖ്യാപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് പുള്ളിക്കാരന്‍ സ്റ്റാറാണിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
പോസ്റ്ററില്‍ പക്ഷെ , നായകന്റെ ലുക്ക് പുറത്താക്കിയിട്ടില്ല. മുമ്പെ സിനിമയുടെ പേര് ലളിതം സുന്ദരം ആണെന്ന് റൂമറുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്‍ ഇത് നിഷേധിക്കുകയായിരുന്നു.
കുടുംബചിത്രത്തില്‍ മമ്മൂട്ടി ഇടുക്കികാരനായാണെത്തുന്നത്. ടീച്ചര്‍ ട്രയിനറായി ഇടുക്കിക്കാരനായ കഥാപാത്രം എറണാകുളത്തേക്കെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍.നീനാ ഫെയിം ദീപ്തി സതി , ആശാ ശരത് തുടങ്ങിയവരാണ് നായികാവേഷത്തിലെത്തുന്നത്. ആശ ശരത് ടീച്ചറായും ദീപ്തി കൊച്ചിക്കാരിയായുമാണ് എത്തുന്നത്.