മമ്മൂട്ടിയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ഇത്തവണ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍

NewsDesk
മമ്മൂട്ടിയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ഇത്തവണ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും ഓണ്‍സ്്ക്രീന്‍ കെമിസ്ട്രി എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. മുമ്പ് അഴകിയ രാവണനിലും പിന്നീട് പത്തേമാരിയിലും ഇരുവരും ഒന്നിച്ചു. ഇത്തവണ ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിനുവേണ്ടിയാണ്  ഇരുവരും ഒന്നിക്കുന്നത്. 

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ആദ്യമായി കേരളമുഖ്യമന്ത്രിയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.പൊളിറ്റിക്കല്‍ സറ്റയറുകള്‍ക്ക് തിരക്കഥ ഒരുക്കുന്നതിലും രാഷ്ട്രീയക്കാരന്റെ വേഷവും വളരെ നന്നായി കൈകാര്യം ചെയ്യുന്ന ശ്രീനിവാസന്‍ , സന്ദേശം,അറബിക്കഥ തുടങ്ങിയ ചിത്രങ്ങളില്‍, ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ തികച്ചും വ്യത്യസ്ത വേഷവുമായാണെത്തുന്നത്.

സംവിധായകന്‍ പറയുന്നത് അദ്ദേഹം സംസ്ഥാനത്തിലെ രാഷ്ട്രീയത്തെ കുറിച്ച് അറിയാത്ത സാധാരണക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ്. മമ്മൂട്ടിയുടെ സുഹൃത്തായി പ്രധാനപ്പെട്ട ഒരു വേഷത്തില്‍ രഞ്ജിപണിക്കരും ചിത്രത്തിലുണ്ട്. കേരളത്തിലെ ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതിന്റെ സാക്ഷ്യപത്രമായിരിക്കും മമ്മുട്ടിയുടെ കഥാപാത്രമെന്ന് സൂചനയുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു കഥാപാത്രമായി രംഗത്തുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി മക്കള്‍ ആച്ചി എന്ന സിനിമയില്‍ മമ്മുട്ടി അഭിനയിച്ചിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന യാത്ര എന്ന ചിത്രത്തിലൂടെ ആന്ധ്ര മുഖ്യമന്ത്രിയായും മമ്മുട്ടിയെത്തും.  പുതിയ മലയാളം ചിത്രത്തിലൂടെ മൂന്നാമത്തെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മമ്മുട്ടിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
 
Mammootty, Sreenivasan to reunite for a political thriller

RECOMMENDED FOR YOU: