മമ്മൂട്ടിയുടെ ഏവരും കാത്തിരിക്കുന്ന മാസ്റ്റര്‍ പീസ് ക്രിസ്തുമസിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ സിനിമ ക്രിസ്തുമസ് ചിത്രമാക്കി ഇറക്കാനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയം കിട്ടും ഈ തീരുമാനം കൊണ്ടെന്നും.
അജയ് വാസുദേവന്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍, പൂനം ബജ്വ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മമ്മൂട്ടി കോളേജ് അധ്യാപകനായാണ് ചിത്രത്തിലെത്തുന്നത്.