സംവിധായകന്‍ പൃഥ്വിരാജ് ലൂസിഫര്‍ ചിത്രീകരണം തിരുവനന്തപുരത്ത് തുടരുകയാണ്.
മോഹന്‍ലാല്‍ പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ലാല്‍ ക്ലാസിക് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയത് ലാലിന്റെ കഥാപാത്രം രാഷ്ട്രീയക്കാരനാണെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.
മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായികവേഷം ചെയ്യുന്നത്. തിരുവനന്തപുരത്തെ കനകക്കുന്ന് പാലസില്‍ താരവും ടീമിനൊപ്പം ചേര്‍ന്നു. കേരളപ്രളയത്തോടനനുബന്ധിച്ചുണ്ടായ ഇടവേളയ്ക്ക്് ശേഷം ചിത്രീകരണം വീണ്ടും തുടങ്ങിയിരിക്കുകയാണ് കനകക്കുന്ന് പരിസരത്ത്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, സച്ചിന്‍ കദേക്കാര്‍, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, സായ്കുമാര്‍, സാനിയ അയ്യപ്പന്‍,സംവിധായകന്‍ ഫാസില്‍, മാല പാര്‍വ്വതി എന്നിവരുമുണ്ട്.
വണ്ടിപ്പെരിയാര്‍, കുമളി, ബംഗളൂരു, മുംബൈ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം.