അന്തരിച്ച പ്രശസ്ത സംവിധായകന് രാജേഷ് പിള്ളയുടെ ട്രാഫിക് - 2011 ല്‍ ന്യൂ ജനറേഷന് സിനിമയ്ക്ക് തുടക്കം കുറിച്ച സിനിമ - പാഠ്യവിഷയമാകുന്നു.
സിനിമ റിലീസ് ചെയ്ത് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം സിനിമയുടെ തിരക്കഥ കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിഎ മലയാളത്തില്‍ പാഠഭാഗമാകുന്നു.
ട്രാഫിക്, മികച്ച തിരക്കഥകളുടെ ഭാഗമാകുകയാണ് ഇതോടെ. എംടി വാസുദേവന്‍ നായരുടെ പെരുന്തച്ചന്, ഒരു വടക്കന്‍ വീരഗാഥ, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് തുടങ്ങിയവ ഇതിനോടകം തന്നെ കേരളത്തിലെ വിവിധ കലാലയങ്ങളുടെ ഭാഗമായിരിക്കുന്നു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് ജയചന്ദ്രന് കീഴോത്ത് രാജേഷ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ആശയം പറഞ്ഞിരുന്നു. ട്രാഫിക് എന്നത് അവാര്‍ഡുകള്‍ ലഭിച്ച സിനിമയാണെന്നതും കുട്ടികളും അധ്യാപകരും ഒരു പോലെ ഈ ആശയത്തെ പിന്താങ്ങുകയും ചെയ്തു.
തിരക്കഥ സിക്സ്ത് സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന വിഷയത്തോടൊപ്പം ബിഎ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് റിവിഷന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയാണുണ്ടായത്. ഡിസംബരില്‍ ആരംഭിച്ച് മാര്‍ച്ചിലാണ് സെമസ്റ്റര്‍ അവസാനിക്കുന്നത്. എന്നാല്‍ അടുത്ത ആഴ്ച മുതലാണ് ഈ തിരക്കഥ പഠിപ്പിച്ചു തുടങ്ങുന്നത്.
ടെക്സ്റ്റ്ബുക്കുകള്‍ കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചത്, അധ്യാപകര്‍ ഇതിനെ സെമസ്റ്ററിന്റെ അവസാന മൊഡ്യൂളിലാണ് ഉള്‍പ്പെടുത്തുക. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തിരക്കഥ ആദ്യമേ വായിക്കുകയും തിരക്കഥാകൃത്തുക്കളായ ബോബിയേയും സഞ്ജയേയും സര്‍വ്വകലാശാലയിലേക്ക് ക്ഷണിക്കാന്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജയ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് അന്തരിച്ച സംവിധായകന് നല്കുന്ന നല്ല അനുസ്മരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെ തിരക്കഥ പുസ്തകമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ തിരക്കഥ ഉണ്ടായിരുന്നില്ല. എന്നാല്‍ സംവിധായകന് രാജേഷിന്റെ കയ്യില്‍ കോപ്പി ഉണ്ടായിരുന്നു. അതുകൊണ്ട് ഒറിജിനല്‍ ഉപയോഗിച്ച് തന്നെ ബുക്ക് ചെയ്യാന്‍ പറ്റി. രാജേഷും തിരക്കഥയില്‍ ഒരുപാടു ഇന്‍വോള്‍വ് ചെയ്തിരുന്നു. ഒരു ചാപ്റ്റര്‍ എഴുതാനും അദ്ദേഹം തീരുമാനിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണം അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് സിനിമ ഹിന്ദിയില്‍ റിലീസ് ചെയ്തത്.