മമ്മൂക്കയുടെ കുഞ്ഞാലിമരയ്ക്കാര്‍ തുടരുന്നുണ്ട് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സിനിമയുടെ ടീസര്‍ ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിന്റെ റിലീസിങ്ങിനൊപ്പം ഇറക്കാനാരിക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
സിനിമയുടെ നിര്‍മ്മാതാവ് ഷാജി നടേശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്, കുഞ്ഞാലി മരയ്ക്കാര്‍ IV ഒഴിവാക്കിയിട്ടില്ല, മുമ്പ് ആസൂത്രണം ചെയ്തിരുന്ന പോലെ ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ സന്തോഷ് ശിവന്‍ ഈ വര്‍ഷം മുഴുവന്‍ മറ്റു പ്രൊജക്ടുകളുടെ തിരക്കിലാണെന്ന് അറിയിച്ചിരുന്നു.
മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രം നവംബര്‍ 1ന് ചിത്രീകരണം തുടങ്ങുകയാണ്. അണിയറക്കാര്‍ കാസ്റ്റിംഗും ഷൂട്ടിംഗ് ലൊക്കേഷനുകളും തീരുമാനിച്ചു കഴിഞ്ഞു.