ഓണത്തോടനനുബന്ധിച്ച് ആഗസ്ത് മാസം റിലീസ് ചെയ്യാനിരുന്നതാണ് കായംകുളം കൊച്ചുണ്ണി, എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കാരണം റിലീസ് നീക്കിവയ്ക്കുകയായിരുന്നു.
അണിയറക്കാര്‍ ചിത്രം ഒക്ടോബറില്‍ റിലീസ് തെയ്യാനിരിക്കുകയാണ്. വെള്ളപ്പൊക്കം കാരണം സിനിമകളുടെ റിലീസ് എല്ലാം മാറ്റി വച്ചിരിക്കുകയായിരുന്നു. രണം ആണ് ആദ്യം റിലീസ് ചെയ്യാനൊരുങ്ങുന്നത്. സെപതംബര്‍ 6ന് പ്രഖ്യാപിച്ചിരുന്നതുപോലെ റിലീസ് ചെയ്യും.
കായംകുളം കൊച്ചുണ്ണി നിവിന്‍ പോളി ഇതിഹാസകഥാപാത്രം ആവുന്ന ചിത്രമാണ്. സാധാരണ മലയാളം സിനിമകളേക്കാളും വലിയ ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത്.