കമ്മാരസംഭവം ടീസറെത്തി

NewsDesk
കമ്മാരസംഭവം ടീസറെത്തി

കമ്മാരസംഭവം, ദിലീപും സിദ്ധാര്‍ത്ഥ് ആദ്യമായി മലയാളത്തിലെത്തുന്നതുമായ സിനിമ കമ്മാരസംഭവം ടീസര്‍ റിലീസ് ചെയ്തു.


ചിത്രത്തില്‍ ഇരുവരുടേയും ഗെറ്റപ്പ് ആരെയും മോഹിപ്പിക്കുന്നതാണ്. ബോബി സിംഹ, സിദാര്‍ത്ഥ്, നമിത പ്രമോദ്, മുരളി ഗോപി തുടങ്ങിയ താരങ്ങള്‍ കൂടി അണിനിരക്കുന്നതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും കൂടുന്നു. 


സിദാര്‍ത്ഥ്, ദിലീപ് , ഒതേനന്‍ നമ്പ്യാര്‍, കമ്മാരന്‍ നമ്പ്യാര്‍ എന്നീ കഥാപാത്രങ്ങളായാണ് എത്തുന്നത്.ഇരുവരും ഒരുമിച്ചാണോ എത്തുന്നത്, അല്ലെങ്കില്‍ ബദ്ധവൈരികളാണോ എന്ന് കണ്ടറിയണം.

സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ഫോട്ടോഗ്രഫി സുനില്‍ കെ എസുമാണ്.




തന്റെ ട്വിറ്റര്‍ പേജില്‍ ടീസര്‍ ഷെയര്‍ ചെയ്ത് സിദാര്‍ത്ഥ് കുറിച്ചിരിക്കുന്നത്,ഇത്രയും നല്ല സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നാണ്. എല്ലാവര്‍ക്കുമുള്ള നന്ദിയും താരം അറിയിച്ചിരിക്കുന്നു. 
വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Kammarasambavam teaser released

RECOMMENDED FOR YOU: