അനീഷ്‌ ഉപാസനയുടെ അടുത്ത സിനിമ ജാനകി ജാനെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍

NewsDesk
അനീഷ്‌ ഉപാസനയുടെ അടുത്ത സിനിമ ജാനകി ജാനെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍
നവ്യ നായര്‍, സൈജു കുറുപ്പ്‌ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ ജാനകി ജാനെ. മാറ്റിനി, സെക്കന്റ്‌സ്‌, പോപ്‌കോണ്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അനീഷ്‌ ഉപാസന ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി. എസ്‌ ക്യൂബ്‌ ഫിലിംസ്‌ രണ്ടാമതായി നിര്‍മ്മിക്കുന്ന സിനിമയാണിത്‌. പാര്‍വ്വതി പ്രധാനവേഷത്തിലെത്തിയ ഉയരെ ആയിരുന്നു ബാനറിന്റെ ആദ്യ സിനിമ.

ഫസ്റ്റ്‌ലുക്കിലെ സൂചനയനുസരിച്ച്‌ നവ്യയും സൈജുവും ദമ്പതികളായി സിനിമയിലെത്തുന്നു. വികെ പ്രകാശ്‌ ചിത്രം ഒരുത്തിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്മാരായെത്തിയിരുന്നു.

ജാനകി ജാനെയുടെ ഭാഗമായി ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരുമെത്തുന്നു. അണിയറയില്‍ ശ്യാം പ്രകാശ്‌ എംഎസ്‌ - ഛായാഗ്രഹണം, എഡിറ്റിംഗ്‌ - നൗഫല്‍ അബ്ദുള്ള , സംഗീതം - കൈലാസ്‌ മേനോന്‍ എന്നിവരാണ്‌.

ഒരുത്തിയായിരുന്നു നവ്യ നായരുടെ കഴിഞ്ഞ സിനിമ. സൈജു കുറുപ്പിന്റെ നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. ബെര്‍മൂഡ, പള്ളോട്ടി, സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്നിവയാണ്‌ ചിലത്‌. 2021ലിറങ്ങിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ സ്വീകല്‍ വര്‍ക്കുകളും നടക്കുന്നു.
Janaki Jaane , Aneesh Upasana's directorial first look out

RECOMMENDED FOR YOU: