ഗിന്നസ് പക്രുവിന്റെ ആദ്യ നിര്‍മ്മാണസംരംഭമായ മലയാളസിനിമ ഫാന്‍സി ഡ്രസ്സ് ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. രഞ്ജിത് സക്കറിയയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും പക്രു തന്നെയാണ്.
കോമഡി ത്രില്ലര്‍ ആയിട്ടുള്ള ചിത്രം നാലു പ്രധാന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സൈജു കുറുപ്പ്, ബിജു കുട്ടന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. രഞ്ജിത് സക്കറിയയും അജയ്കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീപ് നായര്‍ ആണ് സിനിമാറ്റോഗ്രാഫി, വി സാജന്‍ എഡിറ്റിംഗും.
ഗിന്നസ് പക്രു മുമ്പ് കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇളയരാജ എന്ന വരാനിരിക്കുന്ന ചിത്രത്തില്‍ താരം പ്രധാനവേഷം ചെയ്യുന്നു. മാധവ് രാമദാസിന്റേതാണ് സിനിമ. അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്.