കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം പുത്തന്‍പണത്തില്‍ ഇനിയ ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ഇനിയ ഒരിക്കല്‍കൂടി മോളിവുഡിലേക്കെത്തുകയാണ്. ഇത്തവണ മെഗാസ്റ്റാറിനൊപ്പം ലീഡ് റോളിലാണ്. ശരത് സന്ദിത് എന്ന നവാഗത സംവിധാകന്‍ ഒരുക്കുന്ന പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യവേഷത്തിലാണ് ഇനിയ എത്തുന്നത്.
ആനി എന്ന കോട്ടയം അച്ചായത്തിയെയാണ് അവതരിപ്പിക്കുന്നത്. ആനിയും മമ്മൂക്കയുടെ കഥാപാത്രവും ഭാര്യഭര്‍ത്താക്കന്മാരാണ്. തൃശ്ശൂരില്‍ നിന്നും പാലയിലേക്ക് കുടിയേറിയവരാണ് ആനിയുടെ കുടുംബം.തനി നാടന്‍ കഥാപാത്രം, കല്യാണത്തിനുമുമ്പ് പാവാടയും ജംബറും ശേഷം സാരിയുമാണ് വേഷം. ഷൂംട്ടിംഗ് ഭൂരിഭാഗവും പൂര്‍ത്തിയായി. തൊടുപുഴയിലായിരുന്നു ചിത്രീകരണം. ഇനി ഗാനചിത്രീകരണമാണ് ബാക്കിയുള്ളത്.ഡിസംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നും താരം ടൈംസ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രഞ്ജിത്ത് ഒരുക്കിയ പുത്തന്‍പണത്തില്‍ ഇനിയയ്ക്ക് മമ്മൂട്ടിക്കൊപ്പം കോംപിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. എന്നാല്‍ പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇനിയ. എക്‌സൈറ്റ്‌മെന്റിലായിരുന്നു തുടക്കത്തിലെന്നും പതിയെയാണ് ശരിയായത്. മമ്മൂട്ടി അഭിനയത്തിന് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തു.അദ്ദേഹം വളരെ സപ്പോര്‍ട്ടീവ് ആണ്.
സിനിമയുടെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.