ശ്യാമപ്രസാദിന്റെ റൊമാന്‍സ് മൂവി ഹേയ് ജൂഡ്, ട്രെയ്‌ലര്‍ പുറത്തിറങ്ങി

NewsDesk
ശ്യാമപ്രസാദിന്റെ റൊമാന്‍സ് മൂവി ഹേയ് ജൂഡ്, ട്രെയ്‌ലര്‍ പുറത്തിറങ്ങി
ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ഹേയ് ജൂഡില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ലുക്കിലാണ് നിവിന്‍ പോളിയെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..

തെന്നിന്ത്യന്‍ നായിക തൃഷാ കൃഷ്ണന്റെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. നിവിനാണെങ്കില്‍ തീര്‍ത്തും എക്‌സന്‍ട്രിക്കായ ഒരു കഥാപാത്രവുമായാണെത്തുന്നത്. ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ ചിത്രത്തില്‍ രണ്ടു പേരും തകര്‍ത്ത് അഭിനയിക്കുകയാണ്.

ആര്‍ട്ടിസ്റ്റില്‍ ഫഹദ് ഫാസിലിനെയും ഇവിടെയില്‍ പൃഥ്വിരാജിനെയും അരികെയില്‍ ദിലീപിനെയും പരീക്ഷിച്ച ശ്യാമപ്രസാദിന്റെ മറ്റൊരു പരീക്ഷണ ചിത്രമാണ് ഹേയ് ജൂഡ്. ഇവിടെയിലും നിവിന്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഗോവയിലാണ് ജൂഡിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. സിദ്ദിഖ്, നീനാ കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അമ്പലക്കര ഫിലിംസിന്‍രെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 2018ഓടെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.


 
Official trailer of the upcoming Shyamaprasad movie, Hey Jude

RECOMMENDED FOR YOU: