പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം യുവാക്കളും അവരുടെ കുസൃതികളും പ്രണയവും മറ്റും ഉള്ള സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍വിജയമായി. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ സിനിമ ഹാപ്പി വെഡ്ഡിംഗ് അത്തരത്തില്‍ സാവധാനം പ്രേക്ഷകമനസ്സില്‍ ഇടംകണ്ടെത്തിയ സിനിമയായിരുന്നു.
സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, തന്റെ സിനിമ ഒരു അഡാര്‍ ലവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെ പറ്റിയും പ്രേക്ഷകാഭിപ്രായത്തില്‍ സിനിമയുടെ ഗതി മാറിയതിനെ പറ്റിയുമൊക്കെ പറയുന്നതിനിടയില്‍ ഹാപ്പിവെഡ്ഡിംഗ് റിലീസ് ചെയ്തിട്ട് രണ്ട് വര്‍ഷമായ കാര്യവും പറഞ്ഞു. സിനിമയ്ക്ക അടുത്തുതന്നെ രണ്ടാംഭാഗം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിചേര്‍ത്തു.