ഒരു രാത്രി കൊണ്ട് പ്രശസ്തിയിലെത്തിയ പ്രിയ പ്രകാശ് വാര്യര്‍ ,ഫാന്‍സുകാരെ രസിപ്പിക്കാനായി ഒരിക്കല്‍ കൂടി എത്തുന്നു.ഇത്തവണ ഒരു അഡാര്‍ ലവ് തമിഴ് പാട്ടിന്റെ ടീസറുമായാണ് എത്തുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രിയയുടേയും അബ്ദുള്‍ റൗഫിന്റെയും പോപ്പുലാരിറ്റി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ ലബോറട്ടറിയിലെ രംഗമാണ് ടീസറിലുള്ളത്.
ഇന്‍സ്റ്റാഗ്രാമില്‍ പ്രിയയാണ് ടീസര്‍ പോസ്റ്റ് ചെയ്തത്.
സാധാരണ സ്‌കൂള്‍ റൊമാന്‍സ് ചിത്രങ്ങളിലെ പോലെ തന്നെ കൂട്ടുകാരും പാട്ട് രംഗത്തുണ്ട്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം സ്‌കൂള്‍ പ്രണയമാണ് പറയുന്നത്. പ്രിയയുടെ പെട്ടെന്നുള്ള പ്രശസ്തിയ്ക്ക് ശേഷം അണിയറക്കാര്‍ ചിത്രം രണ്ട് പേരിലേക്ക് ഫോക്കസ് ചെയ്യുകയാണ്.
പ്രിയ അടുത്തിടെ ടിവി കൊമേഴ്യല്‍ പരസ്യത്തില്‍ വന്നിരുന്നു. വൈറല്‍ ക്ലിപ്പിംഗിന് ശേഷം തന്റെ ജീവിതം മാറിയതിനെ പറ്റി പ്രിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമിഴ് പാട്ടിന്റെ ടീസറില്‍ സിനിമ സെപ്റ്റംബറില്‍ എത്തുമെന്ന് പറയുന്നു.