വ്യത്യസ്ത പ്രമേയവുമായി എത്തിയ ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ട്രന്‍റിംഗായി. 60ലക്ഷം വ്യൂകളുമായി യുട്യൂബ് ഇന്ത്യയിൽ ട്രന്‍റിംഗാണ് സിനിമ. പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിച്ചത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ഹ്രസ്വചിത്രത്തിനുണ്ട്.
ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക, ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണത്തിന് പ്രധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ രംഗത്തേക്ക് വന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമാണ സംരംഭം ആണ് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'. കൈവെക്കുന്ന എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അഖില മിഥുൻ എന്ന സംരംഭക ശ്രമിക്കാറുണ്ട്. പോഷ് മാജിക്കാ ഇവന്റ്
വെഞ്ച്വർ എന്ന ബഡ്ജറ്റ് ഫ്രണ്ടലി ഇവന്റ് മാനേജ്‌മന്റ് കമ്പനി എന്ന ആശയവുമായാണ് 2017 ൽ അഖില ഒരു സംരംഭകയുടെ കുപ്പായം അണിയുന്നത്.
ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ഹക്കിം ഷാജഹാൻ എന്നിവരാണ് നായികാ നായകന്മാർ. റിലീസ് ചെയ്ത് വെറും 2 ദിവസങ്ങൾ കൊണ്ടാണ് ഹ്രസ്വചിത്രം യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ് ആയത്.