വേണുവും ഫഹദ് ഫാസിലും ഒരുമിക്കുന്ന കാര്‍ബണ്‍ ഫഹദിന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ട് മലയാളികളെ ഒരിക്കല്‍കൂടി ആവേശം കൊള്ളിക്കുമെന്ന് ചിത്രത്തിലെ ആദ്യവീഡിയോ ഗാനത്തില്‍ നിന്നും വ്യക്തം.
വിശാല്‍ ഭരദ്വാജ് ആണ് തന്ന താനെ എന്നുതുടങ്ങുന്ന ഗാനം സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരായണനും റഫീഖ് അഹമ്മദും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. നാടന്‍ മെലഡി ടച്ചിലുള്ള ഗാനം ഫഹദിന്റെ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കാണികള്‍ക്ക് ഒരു ചിത്രം പകര്‍ന്നുനല്‍കുന്നു. സിബി എന്ന നാടന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍.
മംമ്ത മോഹന്‍ദാസ് നായികാവേഷത്തിലെത്തുന്നു ചിത്രത്തില്‍. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷഹീര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഏപ്രില്‍ 2018ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.