ഡോ.ബിജുവിന്റെ അടുത്ത ചിത്രം ഫെയറി ഫ്രഞ്ചില്‍

NewsDesk
ഡോ.ബിജുവിന്റെ അടുത്ത ചിത്രം ഫെയറി ഫ്രഞ്ചില്‍

മലയാളം സംവിധായകന്‍ ഡോ.ബിജു ഫ്രഞ്ചിലേക്ക്. ഫെയറി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചയാന്‍ സര്‍ക്കാര്‍ ആണ് പ്രധാനവേഷത്തില്‍ എത്തുന്നത്. നടിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പുതിയ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ ഡ്രൈവറും സെനഗലസ് സ്ത്രീയുമായുള്ള ബന്ധത്തിന്റെ കഥയാണെന്നാണ്.


യൂറോപ്പിലെ നിലവിലെ പൊളിറ്റിക്കല്‍ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന എനിക്ക് പ്രിയപ്പെട്ടതുമായ ഒരു വിഷയവുമായി യൂറോപ്പ്യന്‍ സിനിമാലോകത്തേക്ക പ്രവേശിക്കുന്നു. പുതിയ സിനിമ പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. 


ഇന്റര്‍നാഷണല്‍ മള്‍ട്ടി കണ്‍ട്രി കൊ പ്രൊഡക്ഷന്‍ മൂവി ,പൂര്‍ണ്ണമായും ഫ്രഞ്ച് ഭാഷയില്‍ ചെയ്യുകയാണ്. ഫെയറി(Feerie - Dreams of wind) എന്നാണ് സിനിമയുടെ പേര്. ഫ്രാന്‍സ്, ആസ്‌ട്രേലിയ, സെനഗല്‍,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പ്രൊഡക്ഷന്‍ ഹൗസുകളുടേതാണ് പ്രൊജക്ട്. ഫ്രാന്‍സില്‍ താമസിക്കുന്ന ഇന്ത്യന്‍ ഡ്രൈവറും ,സെനഗല്‍ യുവതിയും തമ്മിലുള്ള ബന്ധമാണ് സിനിമ. 


ഇന്‍ഡോ ആസ്‌ട്രേലിയന്‍ ഫ്രഞ്ച് സംസാരിക്കുന്ന ചയാന്‍ സര്‍ക്കാര്‍ ആണ് ഇന്ത്യന്‍ ഡ്രൈവറാകുന്നത്. സര്‍ക്കാരിനൊപ്പം എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ പോസ്റ്റില്‍ പറയുന്നു. ലേഡി കഥാപാത്രം ഇതുവരെയും തീരുമാനമായിട്ടില്ല. 


ഡോ.ബിജുവിന്റെ രണ്ടു സിനിമകള്‍ അണിയറയിലുണ്ട് പെയിന്റിംഗ് ലൈഫ് ,വെയില്‍മരങ്ങള്‍ എന്നിവ. ഫെയറി ഷൂട്ടിംഗ് 2019ലാണ് തുടങ്ങുക.

Dr.Biju's next is a French film titled Feerie

RECOMMENDED FOR YOU: