നിരൂപകശ്രദ്ധ നേടിയ സിനിമകള്‍, പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍, കാടു പൂക്കുന്ന നേരം തുടങ്ങി ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഡോ. ബിജു തന്റെ അടുത്ത സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. അധികമാരും പറയാത്ത വഴികളിലൂടെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സിനിമകളിലൂടെ അവതരിപ്പിച്ച സംവിധായകനാണ് ബിജു. തന്റെ അടുത്ത സിനിമയ്ക്ക് പെയ്ന്റിംഗ് ലൈഫ് എന്നാണ് പേരിട്ടിരിക്കുന്നത്.
സിനിമയുടെ പോസ്റ്റര്‍ മനസ്സിന് കുളിര്‍മ്മയേകുന്ന ഒന്നുതന്നെയാണ്.
പോസ്റ്ററില്‍ പ്രകാശ് ബാരെ,ഗീതാഞ്ജലി ഥാപ്പ എന്നിവരെ കാണാം. സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിനിമയുടെ അവസാനഘട്ടത്തിലാണ് അദ്ദേഹമെന്ന് സോഷ്യല്‍മീഡിയയില്‍ വന്ന പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നു.