കമ്മാരസംഭവം റിലീസിംഗിന് ശേഷം ദിലീപ് അല്പം സാവധാനത്തിലാണ് സിനിമകള്‍ ചെയ്യുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ ആണ് അടുത്ത ഷെഡ്യൂള്‍ ചെയ്ത ചിത്രം, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് താരം കേശു ഈ വീടിന്റെ നാഥന്‍ എ്‌നന സിനിമയുടെ തിരക്കിലാണ്. സംവിധായകന്‍ ഷാഫിക്കൊപ്പം ഒരു സിനിമയും ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപും ഷാഫിയും മുമ്പ് ടു കണ്‍്ട്രീസ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിട്ടുണ്ട്. ചിത്രം വന്‍ വിജയമായിരുന്നു. എന്നാല്‍ റാഫി ഇതുവരെയും ഉറപ്പു പറഞ്ഞിട്ടില്ല.
പ്രൊഫസര്‍ ഡിങ്കന്‍ സംവിധായകന്‍ രാമചന്ദ്ര ബാബു ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ദുബായില്‍ അടുത്ത മാസം തന്നെ ആരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് താരത്തിന്റെ അടുത്ത റിലീസ് കേശു ഈ വീടിന്റെ നാഥന്‍ ആയിരിക്കുമെന്നാണ്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അറിയുന്നത്.