ബാ ബാ ബാ എന്ന് പേരിട്ടിരിക്കുന്ന നവാഗതസംവിധായകന്‍ ധനഞ്‌ജയ് ശങ്കറിന്റെ സിനിമയിലാണ് ദിലീപ് അടുത്തതായി എത്തുന്നത്. വിനീത് ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. താരദമ്പതികളായ ഫാഹിം സഫറും നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് സിനിമ നിര്‍മ്മിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരുമെന്ന് നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ഫാഹിം അറിയിച്ചിരുന്നു. നൂറിന്‍ ആദ്യമായി എഴുത്തുകാരിയാവുകയാണ് ചിത്രത്തിലൂടെ. ഫാഹിം നേരത്തെ മധുരം എന്ന ചിത്രത്തിലെ സഹഎഴുത്തുകാരനായിരുന്നു. സംവിധായകന്‍ ധനഞ്‌ജയ് വിനീത്, ധ്യാന്‍, വൈശാഖ് എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദിലീപ് ചിത്രം ബാന്ദ്ര നവംബര്‍ 10ന് റിലീസിനൊരുങ്ങുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നു. തങ്കമണി - ഉടല്‍ ഫെയിം രതീഷ് രഘുനന്ദനൊപ്പം ആണ് ദിലീപിന്റെ മറ്റൊരു സിനിമ.