പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ , ജയസൂര്യ പ്രശസ്ത ഫുട്‌ബോള്‍ താരം വിപി സത്യനാകുന്ന സിനിമ ഫെബ്രുവരി 16ന് ജനങ്ങളിലേക്ക്.
കേരള ഫുട്‌ബോളര്‍ വിപി സത്യന്‍, ഇന്ത്യന്‍ ടീമിനെ 1991 മുതല്‍ 1995വരെ നയിച്ചിരുന്ന താരം. 2006ല്‍ ഡിപ്രഷന്‍ ബാധിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ഇദ്ദേഹം. ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിതവും കായികമത്സരങ്ങളും എല്ലാം ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്.
ജയസൂര്യ സിനിമയെ പറ്റി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്, ഇതുവരെ താന്‍ ചെയ്തതില്‍ വച്ച് ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രമാണിതെന്നാണ്. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. കഥാപാത്രത്തോട് എന്റെ കഴിവനുസരിച്ച് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിജയപരാജയങ്ങള്‍ അറിയില്ല, എന്നാലും ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിന്റെ കൂടെയും ദൈവം ഉണ്ടാകുമെന്ന വിശ്വാസത്തോടെ....
അനു സിതാരയാണ് ചിത്രത്തില്‍ സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, സിദ്ദീഖ്, ദീപക് പാരമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവര്‍ ക്യാപ്റ്റന്റെ ഭാഗമാകുന്നു.ഫെബ്രുവരി 16ന് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്നോടിയായി സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു.