ബാഹുബലി2 - ദ കണ്‍ക്ലൂഷന്‍ ട്രയ്‌ലര്‍ എത്തി

NewsDesk
ബാഹുബലി2 - ദ കണ്‍ക്ലൂഷന്‍ ട്രയ്‌ലര്‍ എത്തി

മലയാളം,ഹിന്ദി, തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളില്‍ ബാഹുബലി2 ട്രയിലര്‍ പുറത്തിറങ്ങി. വ്യാഴാഴ്ച രാവിലെ ഔദ്യോഗികമായി ട്രയിലര്‍ പുറത്തിറക്കി.എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ ഹിന്ദിയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സും, മലയാളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുമാണ് വിതരണം നടത്തുന്നത്.

ബാഹുബലിയെ പുറകില്‍ നിന്നും കുത്തിക്കൊല്ലുന്ന കട്ടപ്പയും, യുദ്ധവും, പ്രണയവും എല്ലാം ട്രയിലറിലുണ്ട്. പ്രഭാസ്, റാണ ദഗുപതി, അനുഷ്‌കാഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും.ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയത്തിനുശേഷം പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രണ്ടാംഭാഗത്തിനായി.
 

 

Bahubali 2 the conclusion trailer released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE