ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കര്‍ അലി സിനിമരംഗത്തേക്ക് എത്തിയത്. ഇപ്പോള്‍ നാലാമത്തെ ചിത്രത്തിലൂടെ, ജിം ബൂം ബാ , ഒരു സംവിധായകന്റെ വേഷത്തില്‍ താരം എത്തുന്നു. കോമഡി ത്രില്ലറായ ചിത്രം പൂര്‍ണ്ണമായും തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ന്യൂയര്‍ ഈവിലെ സംഭവങ്ങളാണ് ചിത്രത്തില്‍.
സിനിമയുടെ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്., മൂന്ന് കൂട്ടുകാരുടെ കഥയാണിതെന്നാണ്, ഹരിഹര്‍നഗര്‍ പോലെ. സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത് ഒരു ഡിസംബര്‍ 31 വൈകീട്ട് മുതല്‍ ജനുവരി 1ന് പകലിനിടയിലാണ്.
അസ്‌കര്‍, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍ എന്നിവര്‍ മൂന്നു സുഹൃത്തുക്കളെ അവതരിപ്പിക്കുന്നു. അഞ്ജു കുര്യന്‍ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്‌കറിന്റെ കഥാപാത്രം ബേസില്‍ കഞ്ഞിക്കുഴി, സംവിധായകനാകാന്‍ വേണ്ടി അഞ്ച് വര്‍ഷമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബൈജു അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമാണ് ക്ലേ രവി. നേഹ സക്‌സേന, കണ്ണന്‍ നായര്‍ എന്നിവര്‍ സഹതാരങ്ങളായി എത്തുന്നു. ആഗസ്റ്റ് 9ന് ചിത്രീകരണം ആരംഭിക്കുകയാണ്.