ഗോപി സുന്ദര്‍ സംഗീതം നല്‍കിയ കാമുകിയിലെ ആദ്യഗാനം പുറത്തിറങ്ങി. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയുമാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.
അപ്പൂപ്പന്‍ താടിക്കൊപ്പം കെട്ടുകെട്ടിച്ചു പായാനാണ് മോഹം...മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചിടാന്‍ മോഹം.....എന്നു തുടങ്ങുന്ന ഗാനത്തിന് കുറുമ്പി എന്നാണ് പേരിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രേയാ ജയദീപാണ്.
ബിനു എസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിഹാസ, സ്റ്റൈല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബിനു. ഫസ്റ്റ് ക്ലാപ്പ് ബാനേഴ്‌സിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്. കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.