കമലിന്‍റെ മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയ്ക്ക് ശേഷം മറ്റൊരു ജീവിതകഥ കൂടി സിനിമയാകുന്നു. സുരേഷ് മണിമാല ആക്ടിവിസ്റ്റും കവയിത്രിയും ആയ സുഗതകുമാരിയുടെ കഥ സിനിമയാക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നു. സുഗതകുമാരിയുടെ തന്നെ കൃതിയായ പവിഴമല്ലി എന്ന പേരിൽ ഇറങ്ങുന്ന സിനിമയിൽ കവയിത്രിയായി ആശശരത് എത്തുന്നു.
സുഗതകുമാരി എന്ന കവയിത്രിയേയും ആക്ടിവിസ്റ്റിനേയും നമുക്കെല്ലാം അറിയാം. എന്നാൽ അവർ തിരുവനന്തപുരത്തുനടത്തുന്ന റെസ്ക്യൂ ഹോമിനെകുറിച്ചും, അവിടെ അവർ സംരക്ഷിച്ച് വളർത്തി വലുതാക്കിയ സ്ത്രീകളേയും കുട്ടികളേയും അറിയാൻ സാധ്യതയില്ല. അവിടുത്തെ അന്തേവാസികളായിരുന്ന രണ്ടു പെൺകുട്ടികളിലൂടെയാണ് സിനിമ കഥ പറയുന്നത് എന്ന് സംവിധായകൻ പറഞ്ഞു.
സിനിമയിലെ പ്രധാന കഥാപാത്രം ഒരു ടീച്ചർ ആണ്.പാര്‍വ്വതി എന്നാണ് അവരുടെ പേര്. സുഗതകുമാരിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രം. ജീവിച്ചിരിക്കുന്നവരായതിനാൽ പല കഥാപാത്രങ്ങളേയും കഥയിലെ വെറും കഥാപാത്രങ്ങൾ ആക്കിയിട്ടുണ്ട്. അവർ നൂറിലധികം ആളുകൾക്ക് രക്ഷകയായിട്ടുണ്ടെങ്കിലും നമ്മൾ രണ്ടാളെ മാത്രമേ സിനിമയിൽ എടുക്കുന്നുള്ളൂ. പാരന്റിംഗ് പ്രശ്നങ്ങളാണ് സിനിമയിൽ പറയുന്നത്.
ഇത് പൂർണ്ണമായും ഒരു ഫീച്ചർ ഫിലിം ആയിരിക്കും. സുഗതകുമാരിയുടെ കവിതകൾ ഒരുപാടിഷ്ടപ്പെടുന്ന ആളാണ് സംവിധായകൻ. സിനിമയ്ക്ക് പവിഴമല്ലി എന്ന് പേരിടാന്‍ കാരണം.