തമിഴ് നടന്‍ അരവിന്ദ് സ്വാമിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുമ്പ് ദളപതി, പുതയല്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ഇരുവരും സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മമ്മൂക്കയുടെ മാമാങ്കം മലയാളസിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോടെ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ചെയ്തത്. സജീവ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. അദ്ദേഹം പറഞ്ഞത് ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ അടുത്താഴ്ച തുടങ്ങാനിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ പുതിയ താരങ്ങളൊന്നും രണ്ടാം ഷെഡ്യൂളിലില്ല.
എന്നാല്‍ രണ്ടാമത്തെ ഷെഡ്യൂളില്‍ ക്വീന്‍ ഫെയിം ധ്രുവന്‍ ടീമിനൊപ്പം ചേരുന്നുണ്ട്. എറണാകുളത്താണ് രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്.