രഞ്ചിത്ത് ശങ്കറിന്റെ അടുത്ത സിനിമ രാമന്റെ ഏദന്‍തോട്ടം അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു റൊമാന്‍സ് മൂവി ആണ്. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ബന്ധങ്ങള്‍ക്ക് -കുടുംബ ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്. വര്‍ഷം, സുസുസുധി വാത്മീകം തുടങ്ങിയവ.
സിനിമയില്‍ നായകകഥാപാത്രമായി എത്തുന്നത് കുഞ്ചാക്കോ ബോബന് ആണ്. രാം മേനോന് എന്ന ടൈടിറ്റില് റോള്‍ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മാലിനി എന്ന നായിക കഥാപാത്രമായി അനു സിതാര എത്തുന്നു.
പക്വതയാര്‍ന്ന ബന്ധമാണ് രാമന്റെ ഏദന്തോട്ടത്തില് പറയുന്നത്. പരസ്പരം മനസ്സിലാക്കുന്ന രണ്ടു പേര്‍ക്കിടയിലെ ബന്ധം.സംവിധായകന് പറഞ്ഞു.
നായകനും നായികയും തികച്ചും വ്യത്യസ്തമായ രണ്ടു ചുറ്റുപാടുകളില്‍ നിന്നും ഉള്ളവരാണ്. രാമന്റെ ഏദന്‍തോട്ടം എന്നത് മോഡേണ്‍ ടെക്നോളജിയൊന്നും എത്തി നോക്കാത്ത 500 ഏക്കര്‍ കാടാണ്. അയാള്‍ക്ക് അയാളുടേതായ കാരണങ്ങള്‍ ഉണ്ട് അത്തരമൊരു സ്ഥലത്ത് താമസിക്കുന്നതിന്. എന്നാല്‍ നായിക മാലിനി മെട്രോ സിറ്റിയില്‍ വളര്‍ന്ന ഒരാളാണ്.
ഫെബ്രുവരി 9ന് ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്‍, കൊച്ചി, വിദേശ ലൊക്കേഷനുകള്‍ എന്നിവിടങ്ങളില്‍ തുടങ്ങും. സിനിമാറ്റോഗ്രഫിക്ക് ഏറെ പ്രാധാന്യമുണ്ട് സിനിമയില്‍. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രാധാന്യം കാടിനും മെട്രോ സിറ്റിക്കും സിനിമയിലുണ്ട്. മധു നീലകണ്ഠന് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
റൊമാന്‍സിന് പ്രാധാന്യം നല്കികൊണ്ടൊരു സിനിമ എന്നത് സംവിധായകന്റെ വലിയ ആഗ്രഹം ഈ ചിത്രത്തിലൂടെ പൂവണിയുകയാണ്.