അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ കഥ പറയുന്ന പ്രജേഷ് സേനന്റെ് സംവിധാനത്തില്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ എന്ന സിനിമയില്‍ അനുസിതാര നായികയാകുന്നു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയില്‍ ജയസൂര്യയാണ് നായകവേഷത്തിലെത്തുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കളിയെ കുറിച്ച് മാത്രമല്ല സിനിമയില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായവരും സിനിമയില്‍ എത്തുന്നുണ്ട്.
അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഭാര്യ അനിത സത്യനോളം സ്വാധീനം ചെലുത്തിയവര്‍ വേറെ ഉണ്ടാവില്ല. അനു സിതാരയാണ് സിനിമയില്‍ അവരുടെ വേഷം ചെയ്യുന്നത്.
ഫുക്രിയിലാണ് അനു അഭിനയിച്ചിരിക്കുന്നത്. അനിതാ സത്യനുമായി നല്ല സാമ്യമുള്ളതുകൊണ്ടാണ് അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ രണ്ടു പേരും മലബാറുകാരുമാണ്. കഥ ഭാര്യയായ അനിതയുടെ വ്യൂവിലാണ് പറയുന്നത്. അതുകൊണ്ട് തന്നെ നായികാവേഷത്തിന് സിനിമയില്‍ നല്ല പ്രാധാന്യമുണ്ട്. അതുകൊണ്ടെല്ലാം ധാരാളം സമയമെടുത്താണ് നായികയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും സംവിധായകന്‍ പറഞ്ഞു.
അനിത ഒരു ബോള്‍ഡ് കാരക്ടര്‍ ആണ്. സത്യനെ ഏറ്റവുമധികം അദ്ദേഹത്തിന്റെ നന്മയ്ക്കായി പിന്തുണച്ചിരിക്കുന്നത് അവരാണ്.
സിനിമ ഏപ്രിലോടെ ചിത്രീകരണം തുടങ്ങും. കരിയര്‍ തുടങ്ങുന്ന സമയത്ത് ഒരു വലിയ പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നായിക പറഞ്ഞു.രഞ്ജിത്ത് ശങ്കരിന്റെ രാമന്റെ ഏദന്‍തോട്ടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണവരിപ്പോള്‍.