ഇന്ത്യന്‍ സിനിമയിലെ രണ്ടു ലെജന്റുകള്‍ ഒന്നിക്കുന്നു എന്നതാണ് ഇന്‍ഡസ്ട്രിയിലെ ചൂടന്‍ വാര്‍ത്ത. ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന്റെ അച്ഛനായി പുതിയ മലയാള സിനിമയില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലും അമിതാഭും മുമ്പ് രാം ഗോപാല്‍ വര്‍മ്മയുടെ ആഗ് എന്ന സിനിമയിലും മലയാളം സിനിമ കാണ്ഡഹാറിലും ഒന്നിച്ചിട്ടുണ്ട്.
പ്രശസ്തനായ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ പേര് ഒടിയന്‍ എന്നാണ്.ബോളിവുഡിലെയും മോളിവുഡിലെയും സൂപ്പര്‍സ്റ്റാറുകളെ കൂടാതെ പ്രകാശ് രാജും മഞ്ജു വാര്യരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
3ഡി ടെക്‌നോളജി ഉപയോഗപ്പെടുത്തിയുള്ള ഒരു ഫാന്റസി സിനിമയായിരിക്കും ഇത്. ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
മോഹന്‍ലാലിന്റെ കുടുംബ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റായി ഓടുന്നു. ലാല്‍ ഇപ്പോള്‍ മേജര്‍ രവിയുടെ യുദ്ധസിനിമ 1971- ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ തിരക്കിലാണ്. ഉടന്‍ തന്നെ ബി ഉണ്ണികൃഷ്ണന്റെ അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.