മമ്മൂക്ക ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ജൂലൈ 15ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിലെ താരത്തിന്റെ ലുക്ക് ചിത്രത്തിലെ കഥാപാത്രം ഡെറിക്ക് അബ്രഹാം ഐപിഎസ് എങ്ങനെയാണെന്ന് അറിയിക്കുന്ന തരത്തിലുള്ളതു തന്നെയായിരുന്നു.
ഷാജി പാടൂര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍ ഫെയിം ഹനീഫ് അദേനിയുടേതാണ് സ്‌ക്രിപ്റ്റ്. അന്‍സണ്‍ പോള്‍ സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരനായി എത്തുന്നു. അന്‍സണ്‍ പോള്‍ ദുല്‍ഖറിനൊപ്പം സോളോയിലും അഭിനയിച്ചിരുന്നു.