കുട്ടികളിലെ പരീക്ഷാപേടി അകറ്റാന്‍...

NewsDesk
കുട്ടികളിലെ പരീക്ഷാപേടി അകറ്റാന്‍...

പരീക്ഷയെ കുറിച്ചുള്ള പേടി മാറ്റാന്‍ ഏറെ സഹായിക്കും മുമ്പെ ഉള്ള പരിശീലനങ്ങള്‍. മുമ്പെ തന്നെ പരീക്ഷയ്ക്ക് തയ്യാറാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ഇല്ലാതാകും.  വേറെ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പരീക്ഷപേടി മാറ്റാന്‍ സഹായിക്കുമെന്നു നോക്കാം.

ഏറ്റവും പ്രധാനം ശരിയായ പഠനരീതിയാണ്. മുമ്പെ തന്നെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് പരീക്ഷയെ പേടിയില്ലാതെ നേരിടാന്‍ സഹായിക്കും. പഠിച്ച പാഠങ്ങള്‍ പല ആവര്‍ത്തി വീണ്ടും വീണ്ടും ഓര്‍മ്മിക്കുന്നത് പേടി ഇല്ലാതാക്കും.കുട്ടികള്‍ക്കായി ഒരു ടൈംടേബിള്‍ ഒരുക്കി തയ്യാറെടുപ്പുകള്‍ തുടങ്ങും. മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത് സ്വയം തയ്യാറാക്കുകയുമാവാം. ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ പരിശീലിക്കുന്നുവെന്ന് മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.

ധ്യാനം

സ്ട്രസ് ഇല്ലാതാക്കാന്‍ ധ്യാനം വളരെയധികം സഹായിക്കും. ദിവസവും ധ്യാനം ശീലിക്കുന്നത് പല മാറ്റങ്ങളും വരുത്തും. മനസ്സിനെ ഒരു കാര്യത്തില്‍ ശ്രദ്ധിച്ചു നിര്‍ത്താന്‍ ഇത് ഉപകാരപ്പെടും. വേണ്ടാത്ത ചിന്തകളെ മനസ്സില്‍ നിന്നും ഇല്ലാതാക്കാനും ഇത് ഉപകരിക്കും. മുഖം നേരെ നോക്കുക. കൈകള്‍ നിവര്‍ത്തി മേലോട്ടുള്ള പൊസിഷനില്‍ മടിത്തട്ടില്‍ വെയ്ക്കുക.കണ്ണുകളടച്ച്് 10 മുതല്‍ 15 മിനിറ്റുവരെ ദിവസവും രാവിലെ ഇങ്ങനെ ചെയ്യുക. ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ശരിയായ ഭക്ഷണം, വിശ്രമം, ഉറക്കം

പരീക്ഷയടുക്കുമ്പോള്‍ രാത്രി ഉറങ്ങാതിരുന്നു പഠിക്കുന്നത് നല്ലതല്ല. പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തലച്ചോറിന് വിശ്രമം ആവശ്യമാണ്. പരീക്ഷയ്ക്കു മുമ്പത്തെ ദിവസങ്ങളില്‍ ആറു മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. പച്ചക്കറികളും ഡ്രൈ ്ഫ്രൂട്ട്‌സുമെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. സമ്മര്‍ദ്ദം ഉണ്ട് എന്നതിന് തെളിവാണ് താഴെ പറയുന്ന കാര്യങ്ങള്‍

  • കാരണമൊന്നുമില്ലാതെ പെട്ടെന്ന് അസുഖം വരുന്നത്. 
  • റിസല്‍ട്ടിനെ കുറിച്ച് ഇടക്കിടെ ആവലാതിപ്പെടുന്നത്.
  • ഭാവിയെ പറ്റി പറയുമ്പോള്‍ പേടിക്കുന്നത്

ആരോഗ്യത്തേയും പരീക്ഷയെയും കാര്യമായി ബാധിച്ചേക്കാം ഇത്തരം കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും ഭയപ്പെടരുത്.

പാട്ടു കേള്‍ക്കുക

പാട്ടു കേള്‍ക്കുന്നത് കുട്ടികളില്‍ പോസിറ്റീവ് ചിന്തകളും പേടിയും ഇല്ലാതാക്കാന്‍ നല്ലതാണ്. കുറേ നേരം തുടര്‍ച്ചയായി ഇരുന്ന് പഠിക്കുന്നതിന്റെ മടുപ്പ് ഇല്ലാതാക്കാനും ശുദ്ധസംഗീതം സഹായിക്കും. പിന്നെയും കുറെ നേരം പഠിക്കാനുള്ള ഉന്മേഷവും ഇത് നല്‍കും.

പഠിക്കാന്‍ ഉഷാറുണ്ടാകുമെന്ന് കരുതി പരസ്യത്തില്‍ കാണുന്നവയെല്ലാം കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതല്ല. ചായയിലും കാപ്പിയിലും മറ്റും അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ പഠിക്കാനുള്ള ഏകാഗ്രത നല്‍കുമെന്നത് മിഥ്യാധാരണയാണ്. ഇത് ആകാംക്ഷയും ടെന്‍ഷനും ഉണ്ടാക്കാനാണ് സഹായിക്കുക. പരീക്ഷാസമയത്തെ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കാന്നുതാണ് എന്തുകൊണ്ടും നല്ലത്. 

How to beat stress in students

RECOMMENDED FOR YOU: