മുടികൊഴിച്ചില്‍ തടയാം... നാട്ടുവൈദ്യത്തിലൂടെ..

NewsDesk
മുടികൊഴിച്ചില്‍ തടയാം... നാട്ടുവൈദ്യത്തിലൂടെ..

മുടികൊഴിച്ചില്‍ നിങ്ങളേയും അലട്ടുന്നുവോ? വില കൂടിയോ ചികിത്സകള്‍ ചെയ്്ത് പരിഹാരം കാണാന്‍ സാധിക്കാത്തവരാണെങ്കിലും സങ്കടം വേണ്ട. മുടി കൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തന്നെ നടത്താവുന്ന ചിലവുകുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം. 


ചൂടുള്ള ഓയില്‍ കൊണ്ടുള്ള മസാജ് 
ഓയില്‍ മസാജിംഗ് മുടികൊഴിച്ചിലിനു മാത്രമല്ല പരിഹാരമാര്‍ഗ്ഗം. താരന്‍ ഇല്ലാതാവാനും മുടിയുടെ വളര്‍ച്ച കൂട്ടാനും ഇത് സഹായി്ക്കും. കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. നമ്മുടെ വിരലുകള്‍ ഈ എണ്ണയില്‍ മുക്കി തല നന്നായി മസാജ് ചെയ്യുക. രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയുടെ വേരിന് ബലം കൂട്ടുകയും ചെയ്യുമിത്. 


ഉള്ളിനീര്
സവാളനീരിലെ സള്‍ഫര്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഹെയര്‍ ഫോളിക്കിളിലെ രക്തയോട്ടം കൂട്ടാനും ഇന്‍ഫ്‌ലമേഷന്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും. സ്‌കാല്‍പ് ഇന്‍ഫക്ഷന് കാരണമാകുന്ന രോഗാണുക്കളെ സവാളയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നശിപ്പിക്കുന്നു.


ബീറ്റ്‌റൂട്ട് ജ്യൂസ്


മുടികൊഴിച്ചിലിന് കാരണമായേക്കാവുന്ന ന്യൂട്രീഷ്യന്‍ ഡെഫിഷ്യന്‍സി കുറയ്ക്കാന്‍ ബീറ്റ്‌റൂ്ട്ട് ജ്യൂസ് സഹായിക്കും. ബീറ്റ്‌റൂട്ട് നമ്മുടെ ഡയറ്റിന്റെ ഭാഗമാക്കി ഇതിന് പരിഹാരം കാണാം.


ഗ്രീന്‍ ടീ
ഹെയര്‍ ഫോളിക്കിളിനെ റീ വൈറ്റലൈസ് ചെയ്യുകയും മുടിയുടെ ഉത്പാദനത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ നമ്മുടെ ദഹനത്തിനെയും സഹായിക്കുന്നു. മുടിയെ ഗ്രീന്‍ടീ ഉപയോഗിച്ച് കണ്ടീഷന്‍ ചെയ്താല്‍ തന്നെ വ്യത്യാസം അറിയാം.


വേപ്പില
മെഡിസിനല്‍ ഗുണങ്ങളാല്‍ പേരുകേട്ട ആര്യവേപ്പില മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കും. ആന്‌റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍,ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ആര്യവേപ്പില. താരന്‍ ഇല്ലാതാക്കാനും വേപ്പില ഗുണകരമാണ്. ഹെയര്‍ ഫോളിക്കിളുകളെ ശക്തമാക്കി മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.


ആര്യവേപ്പില നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത് ഷാംപൂ ചെയ്ത മുടിയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാം.

tips to prevent hair loss

RECOMMENDED FOR YOU: