വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം ; ഈ ഡയറ്റ് സഹായിക്കും

NewsDesk
വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം ; ഈ ഡയറ്റ് സഹായിക്കും

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോ​ഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെയാണ് ആൽക്കഹോളും സോഡയും ധാരാളം ഉപയോ​ഗിക്കുന്നത് കിഡ്നിയെ ബാധിക്കുമെന്ന് പറയുന്നത്. പുതിയ പഠനമനുസരിച്ച് ചില പ്രത്യേക ഡയറ്റുകൾ ശരീരത്തിൽ അത്ഭുതം പ്രവർത്തിക്കും.

ക്ലിനിക്കൽ ന്യൂട്രീഷൻ അഥവാ ദി യൂറോപ്പ്യൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ന്യൂട്രീഷ്‍ ആൻഡ് മെറ്റബോളിസം (ഇഎസ്പിഇഎൻ) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് മെഡിറ്റേറിയൻ ഡയറ്റ്, എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ അടങ്ങിയ, വൃക്കകളെ സംരക്ഷിക്കുന്നു, പ്രത്യേകിച്ചും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരിൽ.

1000ത്തോളം വരുന്ന കൊറോണറി ഹാർട്ട് ഡിസീസ് രോ​ഗികളിൽ നടത്തിയ പഠനമനുസരിച്ചാണ് പുതിയ റിപ്പോർട്ടുകൾ. പകുതി ആളുകൾ ഒലീവ് ഓയിൽ അടങ്ങിയ മെഡിറ്റേറിയൻ ഡയറ്റും ബാക്കി ആളുകൾ ലോ ഫാറ്റ് ഡയറ്റ് അടങ്ങിയ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഡയറ്റുമാണ് ഫോളോ ചെയ്തത്.

രണ്ട് ഡയറ്റുകളും കിഡ്നി പ്രവർത്തനത്തെ ഇംപ്രൂവ് ചെയ്തെങ്കിലും കൂടുതൽ പോസിറ്റീവ് എഫക്ട്സ് മെഡിറ്റേറിയൻ ഡയറ്റിനായിരുന്നു.


മെഡിറ്റേറിയൻ ഡയറ്റ്

മെഡിറ്റേറിയൻ റീജിയണിലെ പരമ്പരാ​ഗത ആഹാരശീലം ഫോക്കസ് ചെയ്തതാണ് ഈ ഡയറ്റ്. ഈ ഡയറ്റ് യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടില്‌‍ 2022 ലെ മികച്ച ഡയറ്റ്  എന്ന റാങ്കും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി അഞ്ചാമത്തെ വർഷവും ഈ അവാർഡ് സ്വന്തമാക്കുന്നത് മെഡിറ്റേറിയൻ ഡയറ്റ് ആണ്.

ഫലവർ​ഗ്​ഗങ്ങളും പച്ചക്കറിയും ധാന്യങ്ങളും അടങ്ങിയ ഡയറ്റ് പല ലൈഫ്സ്റ്റൈൽ കണ്ടീഷനുകളിൽ നിന്നും രക്ഷയേകും. പോഷകാഹാര വിദഗ്ധയും ജീവിതശൈലി അദ്ധ്യാപികയുമായ കരിഷ്മ ചൗളയുടെ അഭിപ്രായത്തിൽ, “ഈ ഭക്ഷണക്രമം ചികിത്സാരീതിയാണ്, കൂടാതെ ധാരാളം ആരോഗ്യപ്രശ്നങ്ങൾ സുഖപ്പെടുത്താൻ സഹായിക്കുന്നു. മുഴുവൻ ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു, അതാകട്ടെ, പല അവയവങ്ങളുടെയും പ്രവർത്തനം സംരക്ഷിക്കുന്നു. ശരീരത്തെ സുഖപ്പെടുത്താൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ധാരാളമടങ്ങിയതാണ് ഒലീവ് ഓയിൽ.

ഒലീവ് ഓയിലിന്റെ പ്രത്യേകതകൾ?

ഒലീവുകൾ മെഡിറ്ററേനിയൻ റീജിയണിൽ ധാരാളം കാണപ്പെടുന്നതിനാൽ തന്നെ ഇവരുടെ ഡയറ്റിന്റെയും ജീവിതത്തിന്റെയും ഭാ​ഗം തന്നെയാണിത്. ഒലീവ് ഓയിൽ വിവിധ രീതിയിൽ പ്രൊസസ് ചെയ്യുന്നു. എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ, വിർജിൻ ഒലീവ് ഓയിൽ, റിഫൈൻഡ് ഓയിൽ എന്നിങ്ങനെ. ​പ്രൊപ്പർട്ടീസ് അനുസരിച്ച് , വിവിധ തരത്തിലുള്ള ആഹാരത്തിൽ ഓയിൽ ഉപയോ​ഗിക്കുന്നു. സാലഡിലും, പാചകത്തിനും മറ്റും ഉപയോ​ഗിക്കുന്നു. 

ഒലീവ് ഓയിൽ റിച്ച് ആയിട്ടുള്ള ഡയറ്റ് ശരീരത്തെ വിവിധ രീതിയിൽ സഹായിക്കുന്നു. ബാ​ക്ടീരിയ, ഫം​ഗസ്, തുടങ്ങിയ മൈക്രോബ്സിൽ നിന്നും സംരക്ഷണമേകും. പല കാർഡിയോവാസ്കുലാർ അസുഖങ്ങളിൽ നിന്നും സംരക്ഷണമേകും. ​ഉപാപചയപ്രവർത്തനങ്ങളെ സഹായിക്കുന്നത് വഴി കരൾ, കി‍ഡ്നി പ്രവർത്തനത്തെ സഹായിക്കുന്നു.


 

diet that helps to improve kidney functions

RECOMMENDED FOR YOU: