സൈക്കിളിംഗ് ഭാരം കുറയ്ക്കാന‍്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NewsDesk
സൈക്കിളിംഗ് ഭാരം കുറയ്ക്കാന‍്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൈക്കിളിംഗ് നല്ലൊരു കാർഡിയോ വർക്ക് ഔട്ട് ആണ്. ഹൃദയത്തിന്‍റേയും ശ്വാസകോശത്തിന്‍റേയും പ്രവർത്തനത്തെ ബൂസ്റ്റ് ചെയ്ത്, രക്തസഞ്ചാരം കൂട്ടുകയും, പേശീബലം ശക്തമാക്കുകയും സ്ട്രെസ് ലെവല്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഇതിനെല്ലാം മുകളിൽ കൊഴുപ്പ് ഉരുക്കാൻ സഹായകരമാണ്. ആയതിനാൽ ഭാരം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ഭാരം കുറയ്ക്കുന്നതിനായി സൈക്കിൾ സവാരി തിരഞ്ഞെടുക്കുമ്പോൾ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 

സൈക്കിൾ ചവിട്ടുന്നത് കാലുകളിലെ പേശികൾക്ക് ഉറപ്പു നൽ}കുന്നു. അരക്കെട്ടിന് താഴെയുള്ള ഭാഗം ഒതുങ്ങുന്നതിനും സൈക്കിൾ സവാരി സഹായിക്കും. സൈക്കിൾ സവാരി തുടങ്ങി 20 മിനിറ്റായാലാണ് കൊഴുപ്പ് ഉരുകിത്തുടങ്ങുക. അതിനാൽ മുപ്പത് മിനിറ്റ് മുതൽ 1 മണിക്കൂർ വരെ സൈക്കിൾ ചവിട്ടണം.

ഭാരം കുറയ്ക്കുന്നതിനായി സൈക്കിളിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെല്ലെ സൈക്കിൾ ചവിട്ടുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കില്ല. എന്നാല്‍ പതിയെ സൈക്കിൾ വേഗത കൂട്ടാം.

പൊതുവായി പറഞ്ഞാൽ വേഗത്തിൽ സൈക്കിൾ ഓടിക്കുന്നത് കൂടുതല്‍ കലോറി എരിക്കും. കൂടുതൽ വേഗത്തില്‍ സൈക്കിൾ ചവിട്ടാൻ ശരീരം കൂടുതൽ എനർജി ഉപയോഗപ്പെടുത്തുമെന്നതിനാലാണിത്. 

സ്ഥിരമായുള്ള സൈക്കിളിംഗ് 60മിനിറ്റോളം വരുന്നത് 300 കലോറിയോളം എരിക്കും. 

എച്ച്ഐഐടി ശരീരത്തിന് വളരെ നല്ല മാർഗ്ഗമാണ്. ഹൈ ഇന്‍റൻസിറ്റി ഇന്‍റർവൽ ട്രയിനിംഗ് ചെറിയ ഗ്രൂപ്പുകളായുള്ള തീവ്ര വ്യായാമം.അതായത്

1. 30 മുതൽ 60സെക്കന്‍റ് വരെ വേഗത്തിൽ സൈക്കിൾ ചെയ്യുക
2. എന്നിട്ട് 2 മുതൽ 3 മിനിറ്റ് നേരം ചെറിയ വേഗതയിൽ ഓടിക്കാം
3. ഈ പാറ്റേൺ 20 മുതൽ 30 മിനിറ്റ് നേരം വരെ ആവര്‍ത്തിക്കാം

ഇത്തരത്തിലുള്ള വ്യായാമം കൂടുതൽ കലോറി കുറ‍ഞ്ഞ സമയത്തിനുള്ളിൽ എരിക്കാൻ സഹായിക്കും. 

കൂടുതൽ ചെയ്യുക

നമ്മൾ ആവശ്യത്തിന് ചെയ്തുവെന്ന് തോന്നിയാലും കുറച്ചുകൂടി ചെയ്യാം. 

വ്യത്യസ്ത പരിശീലനങ്ങളാവാം.

ഒരേ മാർഗ്ഗം ആവർത്തിക്കുന്നതിന് പകരം വ്യത്യസ്ത പരിശീലന മാർഗ്ഗങ്ങൾ പരീക്ഷിക്കുകയുമാവാം

സൈക്കിളിംഗ് തന്നെ വിവിധ രീതിയില്‍ ചെയ്യാവുന്നതാണ്.

ഇൻഡോർ സൈക്കിളിംഗ്

സ്റ്റേഷനറി ബൈക്കിൽ വീട്ടിനുള്ളിൽ തന്നെയോ ജിമ്മിലോ വർക്ക്ഔട്ട് ചെയ്യാവുന്നതാണ്. ആരെങ്കിലും സൈക്കിളിംഗ് സമയത്ത് പ്രോത്സാഹിപ്പിക്കുന്നത് നല്ല മാര്‍ഗ്ഗമാണ്. 

പുറത്ത് സൈക്കിളോടിക്കുന്നതാണ് ഇഷ്ടമെങ്കിൽ വിവിധ മാർഗ്ഗങ്ങളുണ്ട്. റോഡ് സൈക്കിളിംഗ്, ട്രയല്‍ സൈക്കിളിംഗ്, മൗണ്ടെയ്ൻ സൈക്കിളിംഗ് തുടങ്ങി. കാറിന് പകരം സൈക്കിളിൽ യാത്രയാക്കുകയുമാവാം.

  • നിരപ്പായ സ്ഥലത്ത് സൈക്കിളിംഗ് ആരംഭിക്കുന്നതാണ് ഉത്തമം. കുറച്ചു നേരം ചവിട്ടിക്കഴിഞ്ഞാൽ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാം. തുടക്കക്കാർ 20മുതൽ 30 മിനിറ്റ് നേരം മാത്രം സൈക്കിൾ ചവിട്ടുക. 
  • സൈക്കിളിംഗിന് മുമ്പായി കുറച്ചുനേരം ശരീരത്തിന് സ്ട്രെച്ചിംഗ് വ്യായാമം നൽകാം. കൈകൾ,കാലുകൾ, നടുവ്, എന്നിവയ്ക്കെല്ലാം വ്യായാമം നൽകാം.
  • ഭാരം കുറയ്ക്കാനായി കൂടുതൽ ദൂരം സൈക്കിൾ ചവിട്ടുന്നതിനേക്കാൾ കൂടുതൽ സമയം സൈക്കിൾ ചവിട്ടുന്നതാണ് വളരെ നല്ലത്. 
cycling for weight loss, caring tips for cycling

RECOMMENDED FOR YOU: