കോഴിമുട്ട ഫ്രിഡ്ജില്‍ വച്ചാല്‍....

NewsDesk
കോഴിമുട്ട ഫ്രിഡ്ജില്‍ വച്ചാല്‍....

കടയില്‍ നിന്നും വാങ്ങുന്ന മുട്ട കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ നമ്മളില്‍ പലരും മുട്ട കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക പതിവാണ്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തല്‍.
മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ അതിന്റെ സത്തുക്കള്‍ നഷ്ടപ്പെടുകയും ശരീരത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതാണ് പുതിയ കണ്ടെത്തലുകള്‍.

മുട്ട വാങ്ങിയാല്‍ കുറച്ചു ദിവസത്തേക്ക് മാത്രമേ കേടാകാതിരിക്കൂ. ചിലര്‍ പൊട്ടിയ മുട്ടകള്‍ പോലും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ്. ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തേക്കെടുക്കുമ്പോള്‍ അവ റൂം ടെമ്പറേച്ചറിലേക്ക് മടങ്ങും. ആ സമയത്ത് മുട്ടയുടം മുകള്‍ഭാഗം വിയര്‍ക്കും.മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കും.

മുട്ടയിലെ മറ്റൊരു അപകടകരമായ കാര്യം സാല്‍മൊനല്ല എന്ന ബാക്ടീരിയകളാണ്.ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്.അമിതമായ ചൂടും തണുപ്പും സഹിക്കാന്‍ കഴിവുള്ള ബാക്ടീരിയകളും ഉണ്ട്.അവയില്‍ സാല്‍മൊനല്ല ടൈഫി എന്ന ബാക്ടീരിയകളാണ് മനുഷ്യനില്‍ ടൈഫോയിഡ് ഉണ്ടാക്കുന്നത്.മുട്ടകളില്‍ ഉള്ള ഇത്തരം ബാക്ടീരിയകള്‍ നശിക്കുന്നില്ല.ഫ്രിഡ്ജില്‍ വക്കുമ്പോള്‍ പ്രവര്‍ത്തനരഹിതരാവുന്ന ഇവ റൂം ടെമ്പറേച്ചറിലേക്കെത്തുമ്പോള്‍ നോര്‍മ്മലാവുന്നു. എന്നാല്‍ ചൂടാകുമ്പോള്‍ ഇവ നശിക്കും. 

ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും അതേ പടി ഉപയോഗിക്കരുത്.പുറത്തു വച്ച് റൂം ടെമ്പറേച്ചറിലേക്കെത്തിയ ശേഷമേ ഉപയോഗിക്കാവൂ.മുട്ടയുടെ മാത്രം കാര്യമല്ല , എല്ലാ ഭക്ഷണസാധനങ്ങളും.ഫ്രിഡ്ജില്‍ നിന്നും എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും.അതിനാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാതെ ഫ്രഷായി ഉപയോഗിക്കാന്നുതാണ് നല്ലത്.
 

bad effects of refridgerated eggs

RECOMMENDED FOR YOU: