കരണ്‍ ജോഹര്‍ ചിത്രത്തില്‍ ദുല്‍ഖറും ജാന്‍വിയും 

NewsDesk
കരണ്‍ ജോഹര്‍ ചിത്രത്തില്‍ ദുല്‍ഖറും ജാന്‍വിയും 

ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം 2 ബോളിവുഡ് ചിത്രങ്ങള്‍ ഇതിനോടകം ചെയ്തു. കാരവാനും, സോയഫാക്ടറും. അടുത്തതായി കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയുടെ ബയോപിക് ചിത്രം ഒരുക്കാനൊരുങ്ങുകയാണ്,ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ ചെയ്യാനായി ദുല്‍ഖര്‍ സല്‍മാന്‍, ജാന്‍വി കപൂര്‍ എന്നിവരെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു ഗുഞ്ജന്‍ സക്‌സേന. കാശ്മീരിലൂടെ പറന്ന് പരിക്കേറ്റ പട്ടാളക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ അവര്‍ നല്ല പങ്കുവഹിച്ചു. കാര്‍ഗില്‍ യുദ്ധത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് രാജ്യം അവര്‍ക്ക് ശൗര്യവീര്‍ പുരസ്‌കാരം സമ്മാനിച്ചു. പട്ടാളത്തില്‍ നിന്നും അത്തരമൊരു പുരസ്‌കാരം ലഭിക്കുന്ന ആദ്യവനിതയാണ് ഗുഞ്ജന്‍.


റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജാന്‍വി ഗുഞ്ജന്‍ ആവാനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. അവരുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. അവരുടെ കാമുകനായാണ് ചി്ത്രത്തില്‍ ദുല്‍ഖര്‍ എത്തുക. എന്നാല്‍ ദുല്‍ഖര്‍ ചിത്രത്തില്‍ ഒപ്പുവച്ചോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 


ഈ വര്‍ഷം ആദ്യത്തില്‍ ദുല്‍ഖറിന്റെ ആദ്യബോളിവുഡ് ചിത്രം കാരവാന്‍ ഇറങ്ങി. ചിത്രത്തില്‍ മിഥില പാല്‍ക്കര്‍,ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം മുഖ്യവേഷത്തില്‍ താരവുമെത്തി. അടുത്ത ചിത്രം സോയ ഫാക്ടര്‍ നായികാപ്രാധാന്യമുള്ള സിനിമയാണ്. സോനം കപൂര്‍ നായികാവേഷം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മ്മയാണ്. 


ദക്ഷിണേന്ത്യന്‍ സിനിമകളില്‍ താരം മൂന്നുഭാഷകളിലും സിനിമ ചെയ്യുന്നു. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥ, ചിത്രീകരണം അവസാനഘട്ടത്തിലാണ്. അതിനുശേഷം വാന്‍ എന്ന ചിത്രം തുടങ്ങും. കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍, തമിഴില്‍ ദേശിംഗ പെരിയസാമി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം. തെലുഗിലും പ്രൊജക്ട് ചര്‍ച്ചകള്‍ നടക്കുന്നു.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE